Tuesday, May 29, 2012

കെ എസ് ആര്‍ ടി സി എങ്ങനെ ലാഭത്തിലാക്കാം ഒരു അനുഭവക്കുറിപ്പ്

                                            നിങ്ങള്‍ക്കൊരാകംക്ഷയുണ്ടാകും കെ എസ് ആര്‍ ടി സി എങ്ങനെ ലാഭത്തില്‍ ആക്കും എന്ന്.അതിനുള്ള മറുപടി ഈ അനുഭവക്കുറിപ്പ് വായിക്കുമ്പോള്‍ ലഭിക്കും ഒരു സംശയവുമില്ല .                            
                            ഞാന്‍ ഈ അനുഭവക്കുറിപ്പ് എഴുതണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മാസങ്ങള്‍ എടുത്തു വായനക്കാര്‍ ക്ഷമിക്കുക . സ്ഥിരമായി മാസത്തിലൊരിക്കല്‍ അതുമല്ലെങ്കില്‍ രണ്ടു തവണ കഴിഞ്ഞ അഞ്ചു വര്‍ഷമായി എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറം ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ വഴിക്കടവിലേക്ക് പോകുന്നവനാണ് ഈയുള്ളവന്‍ .കെ എസ് ആര്‍ ടി സി യില്‍ ശമ്പളം വാങ്ങി യാതൊരു ഉത്തരവാദിത ബോധവുമില്ലാതെ ജോലിചെയ്യുന്നവരെ മാത്രം തുറന്നു കാണിക്കാനാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌ .
                         ആമുഖമായി ഒരനുഭവം വിശദീകരിക്കാം ഈയുള്ളവന്‍ അപ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകും എന്ത് കൊണ്ട് കെ എസ് ആര്‍ ടി സി ലാഭത്തിലാകും എന്ന് .
                               സാധാരണ ബസ്‌ കയാരാന്‍ പോകുന്ന പോലെ തന്നെ ഈയുള്ളവന്‍ മൂന്നോ നാലോ മാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ സ്വന്തം എറണാകുളം സ്റ്റാന്‍ഡില്‍ എത്തി സാധാരണ 9 .30 ആകുമ്പോള്‍ എത്താറുള്ള ഞാന്‍ അന്ന് 9 .45 ആയി എത്തിയപ്പോള്‍ . അങ്ങനെ ഏതൊരു സാധാരണക്കാരനും ചെയ്യുന്നത് പോലെ തന്നെ അന്വേഷണങ്ങള്‍ എന്നാ ബോര്‍ഡിനു താഴെ ചെന്ന് ചോദിച്ചു ,""സര്‍ വഴിക്കടവിലേക്ക് 9 .30 നുള്ള ബസ്‌ പോയോ"" എന്ന്  അപ്പോള്‍ നമ്മുടെ മൊതലാളി (കെ എസ് ആര്‍ ടി സി യുടെ ) പറയുന്നു ""അങ്ങനെ ഒരു ബസില്ല "".അപ്പോള്‍  ചോദിച്ചു ""പിന്നെ എപ്പോഴാണ് ?""മറുപടി  (ഇവനാരെടാ ബസ്‌ സമയം പോലും അറിയാത്തവന്‍ എന്ന ഭാവത്തില്‍ പരമ പുച്ഛത്തോടെ)  ""അത് 9 മണിക്കാണ് """ അപ്പോള്‍ ചോദിച്ചു """അത് പോയോ?"" മൊതലാളിയുടെ മറുപടി(ഞങ്ങളുടെ വണ്ടിയെല്ലാം കൃത്യ സമയത്താണ് എന്നുള്ള ഭാവേന സ്വല്പം അഹങ്കാരത്തോടെ )""" അതെപ്പോഴോ പോയി """(എന്റെ അഞ്ചു വര്‍ഷത്തെ അനുഭവത്തില്‍  ആ ബസ്‌ ഇതുവരെ 9 .30 നും 11 മണിക്കും ഇടയിലാണ് പോയിട്ടുള്ളത് ) അപ്പോള്‍ ഞാന്‍ ചോദിച്ചു (അറിയാമായിരുന്നിട്ടും )""അടുത്ത ബസ്‌ എപ്പോഴാണ് ?"" മൊതലാളിയുടെ മറുപടി ""11 .45 നു ആണ് "" അങ്ങനെ അതിനു വെയിറ്റ് ചെയ്തു അല്ലാതെന്തു ചെയ്യാന്‍ .അങ്ങനെ വെറുതെ ഒന്നന്വേഷിച്ചപ്പോഴാനു എന്നെപ്പോലെ വഴിക്കടവിലേക്ക് പോകാനുള്ള കുറച്ചു പേര്‍ കൂടി അവിടുണ്ടെന്ന് ,അങ്ങനെ ഞങ്ങളെല്ലാം വായും പൊളിച്ചു നിക്കുന്നു ഒരുപാട് ബസ്‌ വരുന്നു പോകുന്നു .ഇടയില്‍ കോഴിക്കോട്ടേക്കുള്ള ഒരു  ഡീലക്സ  ബസ്‌  അവിടെ വന്നു നിന്നു അന്നേ ദിവസം കുറച്ചു ട്രിപ്പുകള്‍ കട്ട്‌ ആയതു കൊണ്ട് സാമാന്യം നല്ല തിരക്കുണ്ടായിരുന്നു .അങ്ങനെ ആളുകള്‍ കയറിത്തുടങ്ങിയപ്പോള്‍ ചെറിയ ഒരു കശപിശ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്‌ അതില്‍ കോഴിക്കോട് പോകുന്നവരെയേ കയറ്റൂ അല്ലാത്തവരെ കയറ്റില്ല കുന്നം കുളം പോകേണ്ടവര്‍ ആണ് പ്രശ്നമുണ്ടാക്കുന്നത് .അവര്‍ രാത്രി യാത്ര ആയതു കൊണ്ടാകാം രണ്ടെണ്ണം വീശിയിട്ടായിരുന്നു വന്നത് .അപ്പോള്‍ തന്നെ  ഡ്യൂടിയിലുള്ള  പോലീസുകാരന്‍ വന്നു വിരട്ടി അവരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു മാറ്റി.




                    ഇതിനിടയില്‍ 11 .30 ആയി ഞങ്ങള്‍ റെഡിയായി കാരണം ബസ്‌ വരാന്‍ കാല്‍ മണിക്കൂര്‍ കൂടി ബാക്കി അങ്ങനെ സമയം വന്നെത്തി ബസ്‌ വരുന്നില്ല പതിനഞ്ചു മിനുട്ട് കൂടി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും പോയി ചോദിച്ചു """11 .45 ന്റെ ബസ്‌?"" മൊതലാളിയുടെ മറുപടി ""അത് 12 .30 ഒക്കെ ആകും "(അപ്പോഴുള്ള ഭാവം ഇവനാരെടാ കുറച്ചു ലേറ്റ് ആകുമ്പോഴേക്കു വന്നു ശല്യം ചെയ്യുന്നത് ഞങ്ങള്‍ ഞങ്ങളുടെ സമയത്താണ് ബസ്‌ ഓടിക്കുന്നത് എന്നായിരൂന്നു ).

                  
                   അങ്ങനെ വീണ്ടും കാത്തു നില്പ് 12 .45 ആയപ്പോള്‍ വീണ്ടും പഴയ ചോദ്യങ്ങള്‍ മറുപടി ""വരുമായിരിക്കും തിരുവനന്തപുരത്തുനിന്നു വരുന്നതാണ് "" എന്ന് .അങ്ങനെ 1 മണി  കഴിഞ്ഞപ്പോള്‍ വീണ്ടും ചെന്ന് ചോദിച്ചപ്പോള്‍ ആ എന്ന മട്ടില്‍ കൈ മലര്‍ത്തുന്നു അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു ""ബസ്‌ ഉണ്ടോ ഇല്ലേ എന്നറിയാന്‍ എന്താണ് മാര്‍ഗം ??"" മറുപടി ""തിരുവനന്തപുരത്തേക്ക് വിളിച്ചു ചോദിക്കണം "" അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു ""ഫോണ്‍ അല്ലെ  ഇരിക്കുന്നത് വിളിച്ചു ചോദിച്ചു കൂടെ?"" മറുപടി ''"ഔട്ട്‌ ഗോയിംഗ് ഇല്ല ഇന്‍കമിംഗ് മാത്രമേ ഉള്ളൂ ""(20000 ത്തോളം ബസ്‌ ഓടിക്കുന്ന ഏറ്റവും  കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഒരു സ്റ്റാന്‍ഡില്‍ ഫോണിനു ഔട്ട്‌ ഗോയിംഗ് ഇല്ല?)അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു ""ഇനി എന്ത് ചെയ്യും ??"" അപ്പോള്‍ മുതലാളിയുടെ വക ഔദാര്യം """നമ്പര്‍ ഞാന്‍ തരാം നിങ്ങള്‍ വിളിച്ചോളൂ "" അങ്ങനെ ഞങ്ങള്‍ വിളിച്ചപ്പോള്‍ ആ സതോഷ വാര്‍ത്ത കിട്ടി ""ആ ട്രിപ്പ് ക്യാന്സെല്‍ ആണ് "" സമയം 1 .45 എന്ത് ചെയ്യും തൃശ്ശൂരില്‍ പോയാലും ഇനി ഒരു ബസ്‌ കിട്ടാന്‍ വകുപ്പില്ല .ഞങ്ങള്‍ 25 പേരും മുഖത്തോട് മുഖം നോക്കി .അവസാനം ഞങ്ങള്‍ പറഞ്ഞു ""എന്തായാലും ഔട്ട്‌ ഗോയിംഗ് ഉള്ള ഫോണില്‍ നിന്നു വിളിച്ചു വിവരമറിഞ്ഞു കഴിഞ്ഞു അതൊന്നു ആ ബസ്‌ കാത്തു നില്‍കുന്ന ആളുകളെ അറിയിച്ചാലും "" മോതലാളിക്കൊരു കുലുക്കവുമില്ല .കല്ല്‌ പോലെ എന്ത് ചെയ്യാന്‍ ഞങ്ങള്‍ തന്നെ എല്ലാവരോടും നടന്നു പറഞ്ഞു .
      അന്വേഷിച്ചപ്പോള്‍ ഇനി പുലര്ച്ചയെ വണ്ടിയുള്ളൂ എന്നാണ് അറിയിപ്പ് കിട്ടിയത് .ഒരു ദിവസം പോയ വേദന ഞങ്ങള്‍ പങ്കു വെക്കുമ്പോള്‍ ഞങ്ങള്‍ കുറച്ചു വികാരഭരിതരായി ശബ്ദം ഉയര്‍ന്നപ്പോള്‍ ""നിയമ പാലകന്‍ ""പതിയെ അതിലെ അടുത്തേക്ക് വന്നു .ഞങ്ങള്‍ ഞങ്ങളുടെ ദേഷ്യം മുഴുവന്‍ അദ്ധേഹത്തെ പറഞ്ഞു കേള്‍പിച്ചു കൊണ്ട് തീര്‍ത്തു അല്ലാതെന്തു ചെയ്യാന്‍ ?.
   ഇങ്ങനെ യാത്രക്കാരെ വഴിയാധാരമാക്കുന്ന ഒരു സംവിധാനത്തെ ജനങ്ങള്‍ എങ്ങനെ ആശ്രയിക്കും ?ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ പിന്നീട് ആരെങ്കിലും ഇങ്ങനെ ഒരു സംവിധാനത്തെ ആശ്രയിക്കുമോ?പറയൂ അങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു സംവിധാനം എങ്ങനെ വിജയതിലാവാനാണ് ?പിന്നെ കൃത്യ നിഷ്ട്ട ,സേവനം ,വൃത്തി എന്നീ മേഖലകളിലെ മേന്മ കൂടി നോക്കിയാല്‍ എല്ലാം ആയി .മട്ടനുഭവങ്ങള്‍ വഴിയെ ,ഇതുപോലുള്ള അനുഭവങ്ങള്‍ ഉള്ളവര്‍ അത് പങ്കു വെക്കുമെന്ന് വിചാരിക്കുന്നു






No comments:

Post a Comment